LSG LIVE *LSG 2012 സമാപിച്ചു-എല്ലാ വിജയികള്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും LSG ബ്ലോഗിന്‍റെ അഭിനന്ദനങ്ങള്‍* LSG ബ്ലോഗിനെ റിക്കോര്‍ഡ് വിജയത്തിലെത്തിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു.10 ദിവസംകൊണ്ട് ബ്ലോഗ് വിസിറ്റേഴ്സ് 18000 കവിഞ്ഞു-LSG യോടു സഹകരിച്ച മാധ്യമങ്ങളായി മാതൃഭൂമി,മലയാളമനോരമ,സിറാജ്,മാധ്യമം,മാത്സ്ബ്ലോഗ് ഇന്ത്യാവിഷന്‍, ഏഷ്യാനെറ്റ് ന്യൂസ് എന്നിവര്‍ക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു*118 പോയിന്റുമായി ആന്ത്രോത്ത് ഓവറോള്‍ ചാമ്പ്യന്മാര്‍ *99 പോയിന്റുമായി മിനിക്കോയി റണ്ണേഴ്സ്അപ്പ്. 2013 ലക്ഷദ്വീപ് സ്ക്കൂള്‍ ഗെംസ് കടമത്ത് ദ്വീപില്‍ നടക്കും*

NEWS

13.101.2012
രാവിലെ നടന്ന അഗത്തി ആന്ത്രോത്ത് ഫുഡ്ബോള്‍ മത്സരത്തിന്റെ ആവേശം അതിരുകടന്നു. മത്സരത്തിന് ശേഷം പുറത്തേക്ക് വരികയായിരുന്ന മാച്ച് റഫറി ആന്ത്രോത്ത് സ്വദേശി ശ്രീ.ഇ.കെ.ഹിദായത്തുള്ളാ യെ നാട്ടുകാരില്‍ ചിലര്‍ കയ്യേറ്റം ചെയ്തതിനെ തുടന്ന് കളിക്കളം സംഘര്‍ഷാവസ്ഥയിലായി. ഇതിനെ തുടര്‍ന്ന് താല്ക്കാലികമായി കളികളെല്ലാം നിര്‍ത്തിവെച്ചു. കളിയില്‍ അഗത്തി എതിരില്ലാത്ത 2 ഗോളുകള്‍ക്ക് ആന്ത്രോത്തിനെ പരാജയപ്പെടുത്തി. ചര്‍ച്ച നടക്കുന്നു.  
ലക്ഷദ്വീപ് സ്കൂള്‍ ഗെയിംസിന്റെ രണ്ടാം ദിവസം പിന്നിട്ടപ്പോള്‍

 (5000 മീ. ഒന്നാം സ്ഥാനം നേടിയ കവരത്തി ദ്വീപില്‍ നിന്നുള്ള മുഹമ്മദലി യെയും തോളിലേറ്റിയുള്ള ആഹ്ളാദ പ്രകടനം)

(ആവേശകരമായി 5000 മീ പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തില്‍ ചെത്ത്ലാത്തില്‍ നിന്നുള്ള മുഹമ്മദ് അബ്ദുല്‍ റൌഫ്)

അഗത്തി ദ്വീപില്‍ നടക്കുന്ന 22 ാമത് ലക്ഷദ്വീപ് സ്കൂള്‍ ഗെയിംസിന്റെ രണ്ടാം ദിവസം പിന്നിട്ടപ്പോള്‍ 37 വ്യക്തിഗത അത്ത്ലറ്റ്ിക്സ് മത്സരങ്ങള്‍ക്ക് സമാപ്തികുറിച്ചു. ആവേശജ്വലമായ കാഴ്ചവെച്ച കലാപ്രതിഭകള്‍ക്ക് കത്തിജ്ജ്വലിക്കുന്ന പൊരിവെയിലത്ത് 37 ഇനങ്ങള്‍ മിന്നി മറിയും പോലെ യായിരുന്നു. മത്സരം വീക്ഷിക്കാന്‍ കായികപ്രേമികള്‍ വെയില് വകവെക്കാതെ മൈതാനിയില്‍ നിറഞ്ഞിരുന്നു.
നിലവിലെ ചാമ്പ്യന്മാരായ ആന്ത്രോത്ത് ദ്വീപ് തന്നെയാണ് മെഡല്‍ വേട്ടയില്‍ മുന്നില്‍. 
അവസാനത്തെ ഇനമായ ആണുങ്ങളുടെ (19 വയസ്സിന് താഴെയുള്ള) 5000 മീറ്റര്‍  ഓട്ടമത്സരം ആവേശകരമായിരുന്നു. കവരത്തി ദ്വീപിലെ മുഹമ്മദലി എച്ച്.എം, 17.51.97 സെക്കന്‍ഡറ് കൊണ്ട് പൂര്‍ത്തിയാക്കി ഒന്നാം സ്ഥാനം നേടി. ആന്ത്രോത്ത് ദ്വീപിലെ മുഹമ്മദ് അല്‍ത്താഫ് 18.16.03 സെക്കന്റ് കൊണ്ട് പൂര്‍ത്തിയാക്കി രണ്ടാം സ്ഥാനം നേടി. തൊട്ടുപിറകെ അമിനി ദ്വീപിലെ സൈനുല്‍ ആബിദ് 20.43.15 സെക്കന്റ് കൊണ്ട് പൂര്‍ത്തിയാക്കി മൂന്നാം സ്ഥാനവും നേടി. മത്സരത്തില്‍ കാണികളെ ഏറ്റവും ആവേശം കൊള്ള്ിച്ചത് ചെത്ത്ലാത്ത് ദ്വീപില്‍ നിന്നുള്ള എട്ടാം ക്ളാസ്സ് കാരനായ മുഹമ്മദ് അബ്ദുല്‍ റൌഫിന്റെ പ്രകടനമാണ്. മത്സരത്തില്‍ പലരും പൂര്‍ത്തിയാക്കാനാവാതെ പിന്‍മാറിയപ്പോള്‍ ഈ കൊച്ചു മിടുക്കന്‍ കാണികളെ ആവേശത്തിലാക്കി 5000 മീ. പൂര്‍ത്തീകരിച്ചു.












22 -ാമത് ലക്ഷദ്വീപ് സ്കൂള്‍ഗെയിംസിന് കൊടിയുയര്‍ന്നു

                                 (കൂടുതല്‍ ഫോട്ടോകള്‍ SNAP SHOT ല്‍ കാണുക)
അഗത്തി(6.10.12)- 22 -ാമത് ലക്ഷദ്വീപ് സ്കൂള്‍ഗെയിംസിന് കൊടിയുയര്‍ന്നു. വൈകുന്നേരം അഗത്തി സീനിയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍ നടന്ന വര്‍ണശബളമായ പരിപാടിക്ക് ലക്ഷദ്വീപ് Education, Sports & Youth Affairs സെക്രട്ടറിയും LDCL MD യുമായ ശ്രീ.V.C.പാണ്ഡെ,IAS കൊടിയുയര്‍ത്തി. 10 ദ്വീപുകളില്‍നിന്നായി 700 റോളം മത്സരാര്‍ത്ഥികള്‍ 6 മുതല്‍ 16 വരെ നടക്കുന്ന ഈ മേളയില്‍ പങ്കെടുക്കുന്നു


  വൈകുന്നേരം 4 മണിക്ക് എത്തിയ അതിഥികളെ പ്രധാന കവാടത്തില്‍ വെച്ച് സ്തൂള്‍ വിദ്യാര്‍ത്ഥികളും സ്ഥലത്തെ പ്രമുഖ വ്യക്തികളും ചെര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് വിവിധ ദ്വീപുകളില്‍ നിന്നെത്തിയ മത്സരാര്‍ത്ഥികളുടെ മാര്‍ച്ച് നടന്നു. ശേഷം ചടങ്ങിന് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയരക്ടര്‍ ശ്രീ..ഹംസ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് മുഖ്യാത്ഥികളായി എത്തിയ ശ്രീ.വി.സി പാണ്ഡെയ്ക്ക് ശ്രീ.ബി.ബി.മുഹമ്മദ്, പ്രിന്‍സിപ്പാളും, ശ്രീ.മുഹമ്മദ്, Senir Education Officer ക്ക് ശ്രീ.ജലാലുദ്ധീനും വിദ്യാഭ്യാസ ഡയരക്ടര്‍ ശ്രീ..ഹംസയ്ക്ക് ശ്രീ.ഷര്‍ശാദ്, Secretary Organising Committee യും ഉപഹാരങ്ങള്‍ (memento) നല്‍കി ആദരിച്ചു. തുടര്‍ന്ന് ശ്രീമതി.പി.പി.ഉമ്മുല്‍ കുലുസ്, ചെയര്‍പേഴ്സണ്‍, വില്ലേജ് ദ്വീപ് പഞ്ചായത്ത് അഗത്തി യും ശ്രീ.മുഹമ്മദ്, Senir Education Officer ഉം ആശംസാ പ്രസംഗം നടത്തി. ശേഷം മുഖ്യാത്ഥിതി ശ്രീ.V.C.പാണ്ഡെ ഉത്ഘാടന പ്രസംഗം നടത്തി. അഗത്തിയില്‍ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ താന്‍ ഏറെ സന്തോഷിക്കുന്നതായി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം 22 -ാമത് ലക്ഷദ്വീപ് സ്കൂള്‍ഗെയിംസിന്  മേളയുടെ കൊടിയുയര്‍ത്തി.


 അഗത്തി GSSS സ്കൂള്‍ വിദ്യാര്‍ത്ഥി ഷരീഫ്.ടി LSG ദ്വീപശിഖ കത്തിച്ചശേഷം മത്സരാര്‍ത്ഥികളുടേയും ഓഫീസര്‍മാരുടേയും പ്രതിജ്ഞ നടന്നു. ശേഷം അഗത്തി സ്കൂളിലെ 600 ഓളം വരുന്ന വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥികള്‍ Theme Display യും Aerobics ഉം അവതരിപ്പിച്ചു. കാണികളെയും അതിഥികളേയും ഒന്നടങ്കം കോരിത്തരിപ്പിച്ച വിദ്യാര്‍ത്ഥികളുടെ പ്രകടനത്തിന് ശേഷം മുഖ്യാത്ഥിതി ശ്രീ.വി.സി.പാണ്ഡെ ഈ വിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് ലക്ഷം രുപ സമ്മാനമായി പ്രഖ്യാപിച്ചു. ലക്ഷദ്വീപിന്‍റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഇത്രയും വലിയതുക സമ്മാനമായി പ്രഖ്യാപിക്കുന്നത്. ചടങ്ങിന് സ്കൂള്‍ Principal & Chairman Organising Committee നന്ദി പറഞ്ഞു. നാളെ മുതല്‍ കളികള്‍ ആരംഭിക്കും

ലക്ഷദ്വീപ് സ്കൂള്‍ ഗെയിംസ് ലോഗോ പ്രകാശനവും ബ്ലോഗ് ഉത്ഘാടനവും നിര്‍വ്വഹിച്ചു.

അഗത്തി- ഈ മാസം 6 മുതല്‍ 16 വരെ നടത്തപ്പെടുന്ന 2012-13 വര്‍ഷത്തെ ലക്ഷദ്വീപ് സ്കൂള്‍ ഗെയിംസ് ലോഗോ പ്രകാശനം ചെയര്‍പേഴ്സണ്‍ ശ്രീമതി.പി.പി.ഉമ്മുല്‍ കുലുസും, ബ്ലോഗ് ഉത്ഘാടനം ശ്രീ.രാധാചരണ്‍, Joint Secretary, Health & Director RGSH ഉം നിര്‍വ്വഹിച്ചു. ചടങ്ങിന് പ്രിന്‍സിപ്പാള്‍ ശ്രീ.ബി.ബി.മുഹമ്മദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ടി.പി.ബീഗം റസീന തയ്യാറാക്കിയ ലോഗോയാണ് തിരെഞ്ഞടുത്തത്. ആകെ 130 ഓളം വിദ്യാര്‍ത്ഥികള്‍ ലോഗോ മത്സരത്തില്‍ പങ്കെടുത്തു. AHM ശ്രീ.മുഹമ്മദ്.എ നന്ദി പ്രകാശിപ്പിച്ചു. ലക്ഷദ്വീപ് സ്കൂള്‍ ഗെയിംസിന്‍റെ സ്കോറുകള്‍ തത്സമയം ബ്ലോഗിലും (www.lsg2012agatti.blogspot.com) ഫെയ്സ് ബുക്കിലും(Lakshadweep School Games) ലഭ്യമാകും

2 comments:

  1. i remember my visits at kalpeni ,kavarathi islands in 2000 .i am very happy to see such a nice sports ground and premises.also happy to visit your blog and helped me to remember the experience at dweep.

    ReplyDelete
  2. Behind every excellent student we can find an inspiring teacher. who found the talent of mr rouf who had shown the miracle in agathi? . it is one and only NISAM. His uncomparable talent and sincerity brought many talented youngsters from chetlat to the list of national players and the chetlat island is crowned 7t th place in the history of lakshadweep. further he improved chetlat's place in lsg to fifth in kadamath. hats off to Mr NISAM MC. PET CHETLAT

    ReplyDelete